ദോഹ: ഖത്തറില്‍ ബു ഹമൂറിലെ സബാഹ് അല്‍ അഹമ്മദ് ഇടനാഴിയില്‍ വീണ്ടും താല്‍ക്കാലിക ഗാതഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വടക്കോട്ടുള്ള ബുഹമൂര്‍ ഏരിയയിലെ സബാഹ് അല്‍ അഹമ്മദ് ഇടനാഴിയില്‍ താല്‍ക്കാലികമായി റോഡ് അടയ്ക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി(അഷ്ഗാല്‍) അറിയിച്ചു.
നാളെ, ഓഗസ്റ്റ് 16, വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിമുതല്‍ രാവിലെ പത്ത് മണിവരെയാണ് റോഡ് അടച്ചിടുന്നത്. പ്രധാന ഇടനാഴി അടച്ചിടുന്നതിനാല്‍ സിഗ്നല്‍ നിയന്ത്രിത ഇന്റര്‍സെക്ഷനുകളും സര്‍വീസ് റോഡുകളും ഗതാഗതത്തിനായി തുറന്നിരിക്കുമെന്നും അതോറിറ്റി അറിയിച്ചു. ഈ റോഡുകള്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കും. യാത്രക്കാര്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്താന്‍ ഇതര പ്രദേശിക സര്‍വീസ് റോഡുകള്‍ ഉപയോഗിക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
