സാങ്കേതിക തകരാര്‍; എയര്‍ഇന്ത്യ,വിസ്താര വിമാനങ്ങള്‍ മുംബൈയില്‍ തിരിച്ചിറക്കി

IMG 20240814 WA0031

മുംബൈ: സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് എയര്‍ഇന്ത്യയുടെ വിമാനം മുംബൈയില്‍ ഇറക്കി. ലണ്ടനിലേക്കുള്ള വിമാനമാണ് മുംബൈയില്‍ ലാന്‍ഡിംഗ് നടത്തിയത്. മുംബൈയില്‍ നിന്ന് ലണ്ടനിലേക്കുള്ള AI129 എന്ന വിമാനം യാത്ര പുറപ്പെട്ട മണിക്കൂറുകള്‍ക്കുള്ളില്‍ മുംബൈ വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കുകയായിരുന്നു.

കാബിന്‍ ഡി-പ്രഷറൈസേഷനില്‍ പ്രശ്‌നമുണ്ടായതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. എയര്‍ടേണ്‍ ബാക്ക് ആയിരുന്നുവെന്നും അടിയന്തര ലാന്‍ഡിംഗ് അല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച എയര്‍ ഇന്ത്യ ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കിയതായും അറിയിച്ചു.

അതേസമയം ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്നാണ് വിസ്താരയുടെ വിമാനം തിരിച്ചിറക്കിയത്. 167 പേരുമായി ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട വിമാനം മുംബൈയില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും അധികൃതര്‍ അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • ആശാ ഭോസ്‌ലെയ്ക്ക് വിട

  • അപകടകാരി; രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും

  • ഗള്‍ഫിലെ SSLC, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading