റിയാാദ്: സൗദി അറേബ്യയില്‍ പ്രവാസി തൊഴിലാളികളുടെ ലെവി ഇളവ് നീട്ടി. 2025 ഡിസംബര്‍ 31 വരെയാണ് ഇളവ് ദീര്‍ഘിപ്പിച്ചത്. രാജ്യത്തെ വ്യവസായ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി തൊഴിലാളികള്‍ക്ക് തീരുമാനം ആശ്വാസകരമാണ്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ജിദ്ദയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനമെടുത്തത്.
പ്രവാസി തൊഴിലാളികളുടെ പേരില്‍ തൊഴിലുടമകള്‍ സൗദി മാനവവിഭവശേഷി മന്ത്രാലയത്തില്‍ അടയ്‌ക്കേണ്ട തുക സര്‍ക്കാര്‍ നല്‍കുന്നത് തുടരും. ഒരു പ്രവാസി തൊഴിലാളിക്ക് തൊഴിലുടമയോ ജോലി ചെയ്യുന്ന സ്ഥാപനമോ മാസം 800 റിയാല്‍ ലെവി അടയ്ക്കണമെന്നാണ് രാജ്യത്തെ തൊഴില്‍ നിയമം. അതേസമയം കൊവിഡ് കാലയാളവില്‍ ഇത് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. സര്‍ക്കാര്‍ ഏറ്റെടുത്ത കാലയളവ് കുറച്ച് മാസങ്ങള്‍ക്ക് ശേഷം അവസാനിക്കാനിരിക്കെയാണ് ഇളവ് വീണ്ടും നീട്ടിയത്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
