ദോഹ: ഖത്തറില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്ത വാഹനയാത്രക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റോഡില്‍ വാഹനമോടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് സുരക്ഷ വര്‍ധിപ്പിക്കുമെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.
വാഹനമോടിക്കുമ്പോള്‍ ഡ്രൈവറും മുന്‍സീറ്റ് യാത്രക്കാരും നിര്‍ബന്ധമായും സീറ്റ്‌ബെല്‍റ്റ് ധരിച്ചിരിക്കണം. ആര്‍ട്ടിക്കിള്‍ നമ്പര്‍ 54 പ്രകാരം സീറ്റ്‌ബെല്‍റ്റ് ധരിക്കുന്നത് നിര്‍ബന്ധമാക്കിയതായും ആഭ്യന്തര മന്ത്രലായം ഔദ്യോഗിക സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
