ദോഹ: ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ (എച്ച്എംസി) നഴ്‌സ് ടെക്‌നീഷ്യന്റെ ജോലി ഒഴിവ്. ഒഴിവുകളിലേക്ക് എച്ച്എംസി വാക്ക്-ഇന്‍-ഇന്റര്‍വ്യൂ പ്രഖ്യാപിച്ചു. സാധുതയുള്ള എന്‍ഒസിയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫാമിലി/ കമ്പനി സ്‌പോണ്‍സര്‍ഷിപ്പുള്ളവര്‍ക്ക് നഴ്‌സ് ടെക്‌നീഷ്യന്റെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാമെന്ന് എച്ച്എംസി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
നിലവില്‍ സ്വകാര്യ, സര്‍ക്കാര്‍ മേഖലകളില്‍ ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അപേക്ഷിക്കാന്‍ കഴിയില്ല. 2024 ജൂലൈ 25 വൈകിട്ട് നാല് മണിമുതല്‍ രാത്രി എട്ട് വരെ ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയിലെ ബൈത്ത് അല്‍ ദിയാഫയില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും.
അപ്‌ഡേറ്റഡ് സിവി, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ക്യുഐഡിയുടെ പകര്‍പ്പ്(ഇരുവശവും) പാസ്‌പോര്‍ട്ടിന്റെ കോപ്പി, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, എന്‍ഒസി എന്നിവയുമായി ഹാജരാകണം.
ഫാമിലി സ്‌പോണ്‍സര്‍ഷിപ്പിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ സ്‌പോണ്‍സറില്‍ നിന്നുള്ള എന്‍ഒസി ഹാജരാക്കണം. സാധുതയുള്ള സ്‌പോണ്‍സര്‍ ക്യുഐഡിയും ഹാജരാക്കണം. കമ്പനി സ്‌പോണ്‍സര്‍ഷിപ്പിലുള്ളവര്‍ കമ്പനി ലെറ്റര്‍ഹെഡിലുള്ള എന്‍ഒസി ഹാജരാക്കണം. സ്‌പോണ്‍സറുടെ ക്യുഐഡി, സിആര്‍ കോപ്പി എന്നിവയും ഹാജരാക്കണം.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
