ദോഹ: ഖത്തറിലെ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനി മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. നീതിന്യായ മന്ത്രാലയത്തിന്റേതാണ് നടപടി. റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന 2017-ലെ നിയമപ്രകാരമാണ് നടപടി.
റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്, വില്‍പ്പന, വാങ്ങല്‍, പരസ്യം എന്നിവയ്ക്ക് ഇന്ന് മുതല്‍ മൂന്ന് മാസത്തേക്ക് നിശ്ചിത കമ്പനിക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം സസ്‌പെന്‍ഡ് ചെയ്ത കമ്പനിയുടെ വിവരങ്ങള്‍ ലഭ്യമല്ല.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
