ദോഹ: ഖത്തറിലെ പൊതുസ്ഥലങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും കുട്ടികളെ തനിച്ചാക്കരുതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. കുട്ടികളെ ശ്രദ്ധിക്കാതിരിക്കുന്നത് അവരുടെ സുരക്ഷയെ ബാധിക്കുമെന്നും മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
മെട്രോ സ്‌റ്റേഷനുകളില്‍ ഉള്‍പ്പെടെ കുട്ടികളെ മാതാപിതാക്കള്‍ കുറച്ച് സമയത്തേക്കെങ്കിലും തനിച്ചാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദേശം. പൊതുഗാതഗത സംവിധാനങ്ങളില്‍ കുട്ടികളെ ഒറ്റയ്ക്കിരുത്തുന്ന വീഡിയോ പങ്കുവെച്ചാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
വീഡിയോ കാണാം:
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
