ദോഹ: ബൈജു രവീന്ദ്രനെതിരെ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി കര്‍ണാടക കോടതിയെ സമീപിച്ചു. ഖത്തര്‍ സര്‍ക്കാരിന് കീഴിലെ സാമ്പത്തിക നിക്ഷേപക അതോറിറ്റിയാണ് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി(ക്യുഐഎ). ബൈജു രവീന്ദ്രന്റെ വ്യക്തിഗത സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഖത്തര്‍ അതോറിറ്റി കര്‍ണാടക കോടതിയെ സമീപിച്ചത്. ബൈജൂസിന്റെ ഉടമയായ ബൈജു രവീന്ദ്രന്റെ സ്വകാര്യ സ്വത്തുക്കളുടെ വില്‍പ്പന, പണയം വെയ്ക്കല്‍, കൈമാറ്റം ചെയ്യല്‍ എന്നിവ തടയണമെന്നും ഖത്തര്‍ അതോറിറ്റി കോടതിയില്‍ ആവശ്യപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകരില്‍ ഒരാളാണ് ക്യുഐഎ.
ബൈജു രവീന്ദ്രനെ കൂടാതെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിനുള്ള ബൈജൂസ് ഇന്‍വെസ്റ്റ്‌മെന്റിനേയും ഹര്‍ജിയില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. 2019ലും 2022ലും ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ബൈജൂസില്‍ നിക്ഷേപം നടത്തിയിരുന്നു. എന്നാല്‍ 2022 ഒക്ടോബറില്‍ ക്യുഐഎ ഉള്‍പ്പെടെയുള്ളവരുടെ നിക്ഷേപം അവസാനിപ്പിച്ചതായി ബൈജൂസ് പ്രഖ്യാപിച്ചു. 250 മില്യണ്‍ ഡോളറായിരുന്നു അതുവരെയുണ്ടായിരുന്ന നിക്ഷേപം. 2022ല്‍ ക്യുഐഎയും ബൈജൂസും ചേര്‍ന്ന് ദോഹയില്‍ ഒരു എഡ്യുടെക് ബിസിനസ് കേന്ദ്രവും സ്ഥാപിച്ചിരുന്നു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
