ദോഹ: ഖത്തറിലെ സൈക്കിള്‍ യാത്രക്കാര്‍ക്ക് ആഭ്യന്തര മന്ത്രാലയം നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സൈക്കിളോടിക്കുന്നവര്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.
സൈക്കിള്‍ യാത്രക്കാര്‍ പാലിക്കേണ്ട മുന്‍കരുതല്‍ നിര്‍ദേശങ്ങളും മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.
- സൈക്കിളുകള്‍ക്കായി നിശ്ചിയിച്ചിട്ടുള്ള പാതകളില്‍ മാത്രം ഉപയോഗിക്കുക.
- റോഡിലൂടെ പോകുമ്പോള്‍ വലതു വശത്ത് കൂടി മാത്രം യാത്ര ചെയ്യുക.
- ഹെല്‍മറ്റ് ധരിക്കുക
- റിഫ്‌ളക്ടിംഗ് വസ്ത്രങ്ങള്‍ ധരിക്കുക
- സൈക്കിളുകളില്‍ ലൈറ്റുകള്‍ ഉണ്ടായിരിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
