ഖത്തറിലെ രണ്ട് പ്രധാന റോഡുകൾ താൽക്കാലികമായി അടയ്ക്കുന്നു 

Screenshot 20240725 195951

ദോഹ: ഖത്തറിലെ സബാഹ് അൽ അഹമ്മദ് ഇടനാഴിയിലും എയർ കാർഗോ ഇൻ്റർസെക്ഷനിലേയും റോഡുകൾ താൽക്കാലികമായി അടയ്ക്കുന്നു.

അൽ വാബ് മുതൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സബാഹ് അൽ അഹമ്മദ് ഇടനാഴിയിൽ 2024 ജൂലൈ 26 ഗതാഗതം താൽക്കാലികമായി തടസ്സപ്പെടുമെന്ന് ആഭ്യന്തര മന്ത്രാലയം (MoI) അറിയിച്ചു.  വെള്ളിയാഴ്ച പുലർച്ചെ 2 മുതൽ രാവിലെ 9 വരെയാണ് നിയന്ത്രണം.  

ഹമദ് ഇൻ്റർനാഷണൽ എയർപോർട്ടിലേക്കുള്ള എയർ കാർഗോ ഇൻ്റർസെക്ഷനിൽ (കിഴക്ക് നിന്ന് പടിഞ്ഞാറോട്ട്) 7 കിലോമീറ്റർ ദൂരത്തേക്ക് ഇടത്, സമാന്തര പാതകളിലും താൽക്കാലികമായി ഗതാഗതം തടസപ്പെടും.  ഇന്ന്, ജൂലൈ 25 മുതൽ 2024 ഓഗസ്റ്റ് 20 വരെ നിശ്ചിത റോഡ് അടച്ചിടും. 

റോഡ് ഉപയോക്താക്കൾ ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്നും നിർദ്ദിഷ്ട വേഗത പരിധികൾ പാലിക്കണമെന്നും അതോറിറ്റി നിർദേശിച്ചു.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading