ദോഹ: ഖത്തറില്‍ ചില ആഡംബര വാഹനങ്ങളുടെ മോഡലുകള്‍ തിരികെവിളിക്കാന്‍ ഖത്തര്‍ വാണിജ്യ മന്ത്രാലയം ഉത്തരവിട്ടു. ബിഎംഡബ്ല്യു, ലാന്‍ഡ് റോവര്‍, റേഞ്ച് റോവര്‍, ലെക്‌സസ്, ടൊയോട്ട വാഹനങ്ങളുടെ മോഡലുകളാണ് തിരികെ വിളിക്കുന്നത്.
ലെക്‌സസിന്റെ LX, RX, IS, UX,NX350, LS തുടങ്ങിയ മോഡലുകളും ടൊയോട്ട ക്രൗണും തിരികെ വിളിക്കും. 2023 മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്. ഫ്രണ്ട്, റിയര്‍ വ്യൂ ക്യാമാറകളില്‍ ഉണ്ടായേക്കാവുന്ന തകരാറുകളെ തുടര്‍ന്നാണ് നടപടി.
ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 110 മോഡല്‍, ഡിസ്‌കവറി R ഡൈനാമിക് എസ്, റേഞ്ച് റോവര്‍ വോഗ് 3.0 എച്ച്എസ്ഇ, റേഞ്ച് റോവര്‍ വെലാര്‍ 2.0 ആര്‍ ഡൈനാമിക് എസ്ഇയുടെ 2024- 25 മോഡലുകളാണ് തിരികെ വിളിക്കുന്നത്. ഓയില്‍ ഫില്‍ട്ടറിലെ തകരാറുകളാണ് കാരണം.
ബിഎംഡബ്ല്യു i7 x ഡ്രൈവ് 60 Saloon M Sports, i7 M70 x ഡ്രൈവ് Saloon, 2023 മോഡലുകളും തിരികെ വിളിക്കും. ഹൈ- വോള്‍ട്ടേജ് കേബിളിന്റെ തകരാറിനെ തുടര്‍ന്നാണിത്.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
