റിയാദ്: സൗദി അറേബ്യയിലെ പ്രവാസികള്‍ക്ക് തൊഴില്‍, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ഇനിമുതല്‍ സൗജന്യമായി ലഭിക്കും. രാജ്യത്തെ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഇലക്ട്രോണിക് സേവനങ്ങള്‍ നല്‍കുന്നതിനായുള്ള ക്വിവ പ്ലാറ്റ്‌ഫോമിലാണ് പുതിയ സേവനം ലഭ്യമാക്കിയത്.
നിലവില്‍ ജോലിയുള്ള തൊഴിലാളികള്‍ക്ക് ജോലിയുടെ വിവരങ്ങള്‍ അടങ്ങിയ ശമ്പള സര്‍ട്ടിഫിക്കറ്റും ക്വിവയിലൂടെ ലഭിക്കും. ജീവനക്കാര്‍ക്ക് ക്വിവ (Qiwa Individuals) പ്ലാറ്റ്‌ഫോമിലെ അക്കൗണ്ടിലൂടെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റും ലഭിക്കും. നിബന്ധനകളില്ലാതെ സൗജന്യമായി സേവനം ലഭ്യമാക്കുമെന്ന് സൗദി മന്ത്രാലയം വ്യക്തമാക്കി.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
