വാട്‌സ്ആപ്പിലൂടെ ഭാര്യയെ ഭീഷണിപ്പെടുത്തിയ ഭര്‍ത്താവിന് 5,000 ദിര്‍ഹം പിഴ

IMG 20240705 WA0011

ദുബായ്: വാട്‌സ്ആപ്പിലൂടെ ഭാര്യയെ ഭീഷണിപ്പെടുത്തിയ ഭര്‍ത്താവിന് ദുബായ് കോടതി 5,000 ദിര്‍ഹം പിഴ ചുമത്തി. വാട്‌സ്ആപ്പിലൂടെ ഭീഷണിപ്പെടുത്തുകയും സ്‌നാപ് ചാറ്റിലൂടെ തെറിവിളിക്കുകയും ചെയ്‌തെന്നാണ് ഭര്‍ത്താവിനെതിരായ കുറ്റം. ഭര്‍ത്താവിനെതിരെ ക്രിമിനല്‍ കോടതിയില്‍ ഭാര്യ കേസ് നല്‍കുകയായിരുന്നു. തനിക്ക് നേരിട്ട കഷ്ട നഷ്ടങ്ങള്‍ക്ക് 51,000 ദിര്‍ഹം നഷ്ടപരിപാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി സിവില്‍ കോടതിയേയും സമീപിച്ചിരുന്നു.

കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയ കോടതി ഭര്‍ത്താവിന് 5,000 ദിര്‍ഹം പിഴ വിധിച്ചു. ഈ തുക ഭാര്യയ്ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി വിധിച്ചു. നഷ്ടപരിഹാര തുക പൂര്‍ണമായി നല്‍കുന്നതുവരെ പ്രതിമാസം അഞ്ച് ശതമാനം തുക പലിശയായി നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading