ഫുജൈറ: യുഎഇയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് സഹോദരങ്ങൾ മരിച്ചു. ഫുജൈറയിൽ കഴിഞ്ഞ ദിവസം, ജൂലൈ 21, ഞായറാഴ്ചയായിരുന്നു അപകടം. ഫുജൈറയിലെ ദിബ്ബ ഗോബ് റോഡിൽ ഡീസൽ ടാങ്കറും സ്വകാര്യ കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മറ്റ് നാല് പേർക്ക് പരിക്കേറ്റതായും ഫുജൈറ ടുഡേ റിപ്പോർട്ട് ചെയ്തു.
സഹോദരങ്ങളായ അഹമ്മദ് മുഹമ്മദ് അലി സയീദ് അൽ യമാഹി (1 വയസ്സ്), ഈദ് മുഹമ്മദ് അലി സഈദ് അൽ യമാഹി (5 വയസ്സ്), മീര മുഹമ്മദ് അലി സയീദ് അൽ യമാഹി (8 വയസ്സ്) എന്നിവരാണ് മരിച്ചത്.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
