ദോഹ: ഖത്തറിലെ സൂഖ് വാഖിഫില്‍ പ്രദേശിക ഈന്തപ്പഴ പ്രദര്‍ശനം ഇന്ന് മുതല്‍. ഈന്തപ്പഴ പ്രദര്‍ശനത്തിന്റെ ഒന്‍പതാമത് പതിപ്പ്, ഇന്ന്, ജൂലൈ 23 മുതല്‍ ഈസ്റ്റേണ്‍ സ്‌ക്വയറില്‍ നടക്കും. 2024 ഓഗസ്റ്റ് 3 വരെ പ്രദര്‍ശനം തുടരും. ഇന്ന് മുതല്‍ എല്ലാ ദിവസവും വൈകിട്ട് 4 മണിമുതല്‍ രാത്രി 9 വരെയാണ് പ്രദര്‍ശനം.
ഖത്തറിലെ പ്രദേശികവും അന്തര്‍ദേശീയവുമായ ഫാമുകളില്‍ നിന്നുള്ള ഹലാവി, മസാഫത്തി, മെഡ്ജൂള്‍ എന്നിവയുള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന ഈന്തപ്പഴങ്ങള്‍ പ്രദര്‍ശനത്തിനെത്തും. ഈന്തപ്പഴങ്ങള്‍ അടങ്ങിയ പേസ്ട്രികള്‍, കേക്കുകള്‍, ജാമുകള്‍, ജ്യൂസുകള്‍, സ്മൂത്തികള്‍, അച്ചാറുകള്‍, ഐസ്‌ക്രീം തുടങ്ങിയ ഉല്‍പ്പന്നങ്ങളും പ്രദര്‍ശനത്തിനെത്തും.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
