ദോഹ: ഖത്തറില്‍ ശ്രവണ പരിമിതിയുള്ള വ്യക്തികളുടെ അടിയന്തര സേവനത്തിനായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പുതിയ സംവിധാനമൊരുക്കി. കേള്‍വിക്കുറവുള്ള ആളുകളില്‍ നിന്നുള്ള അടിയന്തര കോളുകള്‍ക്ക് ബധിര എമര്‍ജന്‍സി സര്‍വീസിലൂടെ വേഗത്തില്‍ പ്രതകരണം ഉറപ്പാക്കുന്നതാണ് പുതിയ സംവിധാനം. അത്യാധുനികവും നൂതനവുമായ സാങ്കേതികവിദ്യയിലൂടെ 24/7 എമര്‍ജന്‍സി സേവനങ്ങള്‍ ലഭ്യമാകും.
ശ്രവണപരിമിതിയുള്ളവര്‍ അടിയന്തര ഘട്ടങ്ങൡ 992 എന്ന എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെടണമെന്നും മന്ത്രാലയം അറിയിച്ചു. കേള്‍വിക്കുറവ് ഉള്ളവരുടെ ആവശ്യങ്ങളില്‍ അടിയന്തര പ്രതികരണം ലക്ഷ്യമിട്ടാണ് നടപടി. അവരുടെ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കുന്നതാണ് തീരുമാനമെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
