കേരളത്തില്‍ കനത്ത മഴ; അഞ്ച് പേര്‍ മരിച്ചു, വയോധികര്‍ ഉള്‍പ്പെടെ നാല് പേര്‍ പുഴയില്‍ കുടുങ്ങി

IMG 20240716 WA0012

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ അഞ്ച് മരണം. തിരുവല്ലയില്‍ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് പുല്ല് ചെത്തുന്നതിനിടെ ആള്‍ മരിച്ചു. റെജി എന്നയാളാണ് മരിച്ചത്. കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. കുഞ്ഞാമിന(51) സമീപത്തെ വയലിലെ വെള്ളക്കെട്ടിലും ചന്ദ്രശേഖരന്‍(63) റോഡരികിലെ വെള്ളക്കെട്ടിലും വീണാണ് മരിച്ചത്. പാലക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു. വീടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നവരാണ് മരിച്ചത്.

അതേസമയം പാലക്കാട് ചിറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ നാല് പേര്‍ കുടുങ്ങി. മൈസുരൂവില്‍ നിന്ന് എത്തിയ വയോധികര്‍ ഉള്‍പ്പെടെയുള്ള നാല് പേരാണ് പുഴയില്‍ കുടുങ്ങിയത്. പെട്ടെന്ന് മഴ പെയ്യുകയും മൂലത്തറ റെഗുലറ്ററിന്റെ ഷട്ടർ തുറന്നതിന് പിന്നാലെ പുഴയിലെ ജലനിരപ്പ് ഉയരുകയും ചെയ്തതോടെയാണ് പുഴയില്‍ കുടുങ്ങിയത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് സംഘമെത്തി അതിസാഹസികമായി അവരെ രക്ഷപ്പെടുത്തി. രണ്ട് മണിക്കൂര്‍ നേരം പുഴയ്ക്ക് കുറുകെ നിന്നതിന് പിന്നാലെയാണ് രക്ഷപ്പെട്ടത്.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading