കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്‌റയില്‍ ഇന്ത്യന്‍ കോണ്‍സുലാര്‍ ആപ്ലിക്കേഷന്‍ സെന്റര്‍ (ICAC) പ്രവര്‍ത്തനമാരംഭിച്ചു. സെന്റര്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണെന്ന് കുവൈത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യന്‍ പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ട്, കോണ്‍സുലാര്‍, വിസ& EC സേവനങ്ങള്‍ സെന്ററില്‍ ലഭ്യമാകും.
ജഹ്‌റയില്‍ അല്‍ ഖലീഫ കെട്ടിടത്തില്‍ രണ്ടാം നിലയിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. കെട്ടിട നമ്പര്‍ 27, ഓഫീസ് 3& 14, ബ്ലോക്ക് നമ്പര്‍ 93 എന്നതാണ് സെന്ററിന്റെ വിലാസം. ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് 2 വരെ സേവനങ്ങള്‍ ലഭ്യമാകും.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
