ദോഹ: ഖത്തറില്‍ മൂന്ന് ഈജിപ്തുകാരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് കെയ്‌റോ കോടതി. കേസിന്റെ ശരിഅത്ത് അവലോകനം ചെയ്തതിന് ശേഷം സെപ്തംബറില്‍ കേസിന്റെ അന്തിമ വിധി പുറപ്പെടുവിക്കും. ദോഹയില്‍ മൂന്ന് ഈജിപ്തുകാരെ കൊലപ്പെടുത്തിയ കേസില്‍ 43 കാരനായ ഈജിപ്തുകാരനാണ് പ്രതി. പ്രതിയുടെ വധശിക്ഷ സംബന്ധിച്ച അന്തിമ തീരുമാനത്തിനായി കേസ് മുതിര്‍ന്ന ഇസ്ലാമിക നിയമ അതോറിറ്റിക്ക് കൈമാറി. കേസില്‍ സെപ്തംബര്‍ എട്ടിന് അന്തിമ വിധി പുറപ്പെടുവിക്കും.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മോഷണശ്രമത്തിനിടെ സുഹൃത്തുക്കളായ മൂന്ന് പേരെയും പ്രതി കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഈജിപ്തുകാരായ അലി ഷബാന്‍, സഹോദരങ്ങളായ അബ്ദുല്‍ സലാം, ജോമ മഹ്‌റൂസ് എന്നിവരാണ് കൊല്ലപ്പെട്ടത്. മാരകമായി കുത്തി ശരീരത്തില്‍ മുറിവുകളുണ്ടാക്കിയതായി പ്രോസിക്യൂട്ടര്‍ കോടതയില്‍ പറഞ്ഞു. ക്രൂരമായ കൊലപാതകത്തെ കോടതി അപലപിച്ചു.
അതേസമയം പ്രതിയുടെ ആരോഗ്യനില മോശമാണെന്നും അവസ്ഥ കോടതി പരിശോധിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ 2023 ജൂണില്‍ നടന്ന വാദത്തിനിടെ കുറ്റക്കാരനാണെന്ന് പ്രതി കോടതിയില്‍ സമ്മതിച്ചു. ഫിഫ ലോകകപ്പിന്റെ സമയത്ത് താന്‍ ഖത്തറിലായിരുന്നുവെന്നും അവിടെ ജോലി അന്വേഷിക്കുകയായിരുന്നുവെന്നും പ്രതി വ്യക്തമാക്കി.
ഖത്തറില്‍ കൊലപാതകം നടത്തിയ ശേഷം രാജ്യത്ത് നിന്ന് രക്ഷപെട്ട പ്രതിയെ കെയ്‌റോ വിമാനത്താവളത്തില്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്റര്‍പോളും ഈജിപ്ഷ്യന്‍ അധികൃതരും തമ്മില്‍ ഏകോപിച്ചാണ് അറസ്റ്റ് നടന്നത്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
