ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസി പ്രവാസികള്‍ക്കായി ഹിന്ദി അവയര്‍നസ് കോഴ്‌സ് സംഘടിപ്പിക്കുന്നു. ഓണ്‍ലൈനായി മൂന്ന് മാസത്തെ കോഴ്‌സാണ് സംഘടിപ്പിക്കുന്നത്. ഇന്ദിരാഗാന്ധി ഓപ്പണ്‍ സര്‍വകലാശാല(IGNOU), സെന്‍ട്രല്‍ ഹിന്ദി ഡയറക്ടറേറ്റ്(CHD) , ഖത്തര്‍ ഇന്ത്യന്‍ എംബസി എന്നിവയുമായി സഹകരിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സാണ് കോഴ്‌സ് നടത്തുന്നത്. മൂന്ന് മാസത്തെ കോഴ്‌സ് 2024 ആഗസ്റ്റ് 17, ശനിയാഴ്ച ആരംഭിക്കുമെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി അറിയിച്ചു. ജൂലൈ 29 വരെ കോഴ്‌സിനായി അപേക്ഷിക്കാന്‍ അവസരമുണ്ട്.
രജിസ്‌ട്രേഷന്‍ ലിങ്ക്: https://forms.gle/DKHHb9ARWn2jFdDAA
- മൂന്ന് മാസമാണ് കോഴ്‌സിന്റെ കാലയളവ്
- 2024 ആഗസ്ത് 17 മുതല്‍ ക്ലാസ് ആരംഭിക്കും
- ആഴ്ചയില്‍ രണ്ട് ദിവസം ക്ലാസ് ഉണ്ടാകും
- ശനി, ബുധന്‍ ദിവസങ്ങളില്‍ വൈകിട്ട് 4 മണി മുതല്‍ ക്ലാസ് ആരംഭിക്കും
- 50 യുഎസ് ഡോളറാണ് ഫീസ് (US $ 50 ന് തത്തുല്യമായ തുകയാണ് ഫീസ്)
- ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പ് ഓണ്‍ലൈന്‍ ക്ലാസിന്റെ ലിങ്ക്, യുസര്‍ നെയിം, പാസ്‌വേര്‍ഡ് എന്നിവ IGNOUല്‍ നിന്ന് ലഭിക്കും.
- ക്ലാസ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് IGNOU വില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും
- രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം ക്ലാസിന്റെ സിലബസ് ലഭിക്കും.
- ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 400 പേര്‍ക്കാണ് ക്ലാസില്‍ പങ്കെടുക്കാന്‍ അവസരമുള്ളത്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
