ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം ‘ഇമ്മിണി ബല്യ സുല്‍ത്താന്‍’ എന്ന പേരില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ മകള്‍ ഷാഹിനാ ബഷീറിന്റെ ഓണ്‍ലൈന്‍ ആശംസകളോടെയാണ് പരിപാടി ആരംഭിച്ചത്. ചടങ്ങില്‍ ഡോ. പ്രതിഭ രതീഷ്, ബഷീര്‍ കൃതികളിലെ സ്ത്രീ പ്രതിനിധാനങ്ങള്‍, ജാബിര്‍ റഹ്‌മാന്‍, ബഷീറിന്റെ സൗഹൃദങ്ങളും സാമൂഹ്യ ബന്ധങ്ങളും, പ്രദോഷ്, ബഷീറിന്റെ സാമൂഹ്യ വീക്ഷണവും സാമൂഹ്യ വിമര്‍ശനങ്ങളും, ഹുസൈന്‍ വാണിമേല്‍, കാലത്തെ അതിജയിച്ച ബഷീര്‍ ശൈലികള്‍ എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി.
വിട പറഞ്ഞ് മുപ്പത് വര്‍ഷങ്ങള്‍ക്കു ശേഷവും ബഷീര്‍ എന്ന മഹാ പ്രതിഭ നമ്മുടെ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നത് സാഹിത്യത്തിലെ മേത്തരം ഭാഷാസങ്കല്‍പങ്ങളെയും നായക പരികല്പനകളെയുമൊന്നും കൂസാത്ത അദ്ദേഹത്തിന്റെ സവിശേഷമായ രചനാ രീതിയും ദാര്‍ശനികതയും കാരണമാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ വിലയിരുത്തി.
ചടങ്ങിന്റെ മോഡറേറ്റര്‍ ആയ തന്‍സീം കുറ്റ്യാടി ബഷീര്‍ കൃതികളിലെ ഫിലോസഫിയും കാവ്യാത്മകതയും പരാമര്‍ശിച്ച് സംസാരിച്ചു. ഫോറം പ്രസിഡന്റ് ഡോ. സാബു കെ സി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഷംനാ ആസ്മി സ്വാഗതവും ഷംലാ ജഅഫര്‍ നന്ദിയും പറഞ്ഞു.
അഷ്‌റഫ് മടിയാരി, അബ്ദു റഹൂഫ് കൊണ്ടോട്ടി, എം.ടി നിലമ്പൂര്‍, ഹിജാസ് മുഹമ്മദ്, ശോഭാ നായര്‍, മജീദ് നാദാപുരം, അസീസ് മഞ്ഞിയില്‍, റഫീഖ് മേച്ചേരി, നസീഹാ മജീദ്, ഹുമൈറ, ജനറല്‍ സെക്രട്ടറി ഹുസ്സൈന്‍ കടന്നമണ്ണ, ട്രഷറര്‍ അന്‍സാര്‍ അരിമ്പ്ര, അബ്ദുല്‍ മജീദ് പുതു പറമ്പ്, സുബൈര്‍ വെള്ളിയോട്, അമല്‍ ഫെര്‍മിസ്, ശീകലാ ഗോപിനാഥ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ബഷീറിയന്‍ സാഹിത്യ വിശേഷങ്ങളെ പ്രതിപാദിക്കുന്ന വീഡിയോ പ്രദര്‍ശനം, ബഷീര്‍ കൃതികളെ അവലംബിച്ചുള്ള ശബ്ദാവിഷ്‌കാരം എന്നിവയും ചടങ്ങില്‍ ഉള്‍പ്പെടുത്തിയിരുന്നു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
