ബഹ്റൈനില്‍ പുകയില ഉല്‍പന്നങ്ങള്‍ക്ക് പിഴ കര്‍ശനമാക്കുന്നു; ഒരു ലക്ഷം ദിനാര്‍ വരെ പിഴ ചുമത്തും

IMG 20240621 WA0003

മനാമ: ബഹ്‌റൈനില്‍ പുകയില, പുകയില അനുബന്ധ വസ്തുക്കളുടെ വില്‍പ്പന, ഇറക്കുമതി എന്നിവയ്ക്ക് കര്‍ശന പിഴ ചുമത്തും. പുകയിലയോ പുകവലിക്ക് ബദലായി ഉപയോഗിക്കുന്ന ഹെര്‍ബല്‍/ നോണ്‍-ഹെര്‍ബല്‍ വസ്തുക്കളുടെ ഇറക്കുമതി, വിതരണം/വില്‍പ്പന എന്നിവയ്ക്ക് പിഴകള്‍ കര്‍ശനമാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

നിയമലംഘനങ്ങള്‍ക്ക് ഒരു വര്‍ഷം വരെ തടവും 1,00,000 BD വരെ പിഴയും ലഭിക്കും. പുകവലി ഉല്‍പന്നങ്ങള്‍ക്ക് കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തുകയും അതുവഴി അവയുടെ ഉപയോഗം തടയുകയും ലക്ഷ്യമിട്ടാണ് നടപടി.

രാജ്യത്തിനുള്ളിലെ പുകവലിയും പുകയില ഉപയോഗവും അഭിസംബോധന ചെയ്യുന്ന 2009 ലെ 8-ാം നമ്പര്‍ നിയമത്തിന്റെ ആര്‍ട്ടിക്കിള്‍ 20 ഭേദഗതി ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം. പുകവലി വസ്തുക്കളുടെ ബദലുകളായി ഹെര്‍ബല്‍, നോണ്‍-പുകയില പദാര്‍ത്ഥങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് കരട് നിയമനിര്‍മ്മാണം നടത്തുന്നത്.

നിക്കോട്ടിന്‍ ഉള്ളടക്കം പരിഗണിക്കാതെ, പുകയില/ പുകവലിക്ക് പകരമായി ഉപയോഗിക്കുന്ന ഏതെങ്കിലും ഹെര്‍ബല്‍ അല്ലെങ്കില്‍ നോണ്‍-ഹെര്‍ബല്‍ വസ്തുക്കളുടെ ഇറക്കുമതി, വിതരണം അല്ലെങ്കില്‍ വില്‍പ്പന എന്നിവ രാജ്യത്ത് നിരോധിക്കും. നിയമലംഘനങ്ങള്‍ക്ക് ഒരു വര്‍ഷം വരെ തടവും 1,000 BD മുതല്‍ 1,00,000 BD വരെയുള്ള പിഴയും വിധിക്കും. മുമ്പ് BD1,000 മുതല്‍ BD3,000 വരെയായിരുന്നു പിഴ. കുറ്റകരമായ നിയമലംഘനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ മൂന്ന് മാസത്തേക്ക് അടച്ചുപൂട്ടാന്‍ ഉത്തരവിടും. അല്ലെങ്കില്‍ പ്രസ്തുത വസ്തുക്കള്‍ കണ്ടുകെട്ടാനും കോടതിക്ക് അധികാരമുണ്ട്.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക- https://chat.whatsapp.com/HjWudfiquCl2sAKUSKgF78
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading