ഖത്തറിൽ ലൈസൻസില്ലാതെ ടാക്സി സർവീസ് നടത്തുന്നവർക്കെതിരെ കർശന നടപടി

Screenshot 20240621 203447

ദോഹ: ഖത്തറിൽ ലൈസൻസില്ലാതെ ടാക്സി സർവീസ് നടത്തുന്നവർക്കെതിരെ ഗതാഗത മന്ത്രാലയം നടപടി കർശനമാക്കുന്നു. പൊതുസ്ഥലങ്ങളിൽ മന്ത്രാലയം പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. ഓൺലൈനിലൂടെ ടാക്സി സർവീസ് നടത്താനും യാത്രക്കാരെ കൊണ്ടുപോകാനും അനുമതിയും ലൈസൻസുമുള്ള കമ്പനികളുടെ പേരുകളും മന്ത്രാലയം പുറത്തുവിട്ടു.

screenshot 20240621 2244497E28330372388969806502

യൂബർ (Uber), കർവാ ടെക്‌നോളജീസ്, ക്യു ഡ്രൈവ്, ബദ്ർ,ആബർ, സൂം റൈഡ്, റൈഡ് എന്നിവയ്ക്കാണ് രാജ്യത്ത് ടാക്സി സർവീസ് നടത്താൻ അനുമതിയുള്ളതെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു. നിയമലംഘനം നടത്തുന്ന  കമ്പനികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രാലയം മുന്നറിയിപ്പ് നൽകി.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading