ദുബായ് മാളില്‍ ജൂലൈ മുതല്‍ പെയ്ഡ് പാര്‍ക്കിംഗ് ഏര്‍പ്പെടുത്തുന്നു, പാര്‍ക്കിംഗ് നിരക്കുകള്‍ അറിയാം

IMG 20240619 WA0009

ദുബായ്: ദുബായ് മാളില്‍ പാര്‍ക്കിംഗിന് ഫീസ് ഏര്‍പ്പെടുത്തുന്നു. സാലിക് കമ്പനിയുമായി സഹകരിച്ച് ജൂലൈ 1 മുതല്‍ ദുബായ് മാളില്‍ പെയ്ഡ് പാര്‍ക്കിംഗ് ഏര്‍പ്പെടുത്തുമെന്ന് ദുബായ് മാള്‍ അറിയിച്ചു. ഗ്രാന്‍ഡ് പാര്‍ക്കിംഗ്, സിനിമാ പാര്‍ക്കിംഗ്, ഫാഷന്‍ പാര്‍ക്കിംഗ് എന്നിവയ്ക്ക് പണമടച്ചുള്ള പാര്‍ക്കിംഗ് സംവിധാനം ബാധകമാണ്. അതേസമയം സബീല്‍, ഫൗണ്ടന്‍ വ്യൂസ് പാര്‍ക്കിംഗ് ലൊക്കേഷനുകളില്‍ സൗജന്യ പാര്‍ക്കിംഗ് അനുവദിക്കും.

പ്രവൃത്തി ദിവസങ്ങളില്‍, ആദ്യ നാല് മണിക്കൂര്‍ സൗജന്യ പാര്‍ക്കിംഗ് ഉണ്ടായിരിക്കും. തുടര്‍ന്ന് പാര്‍ക്കിംഗിന് 20 ദിര്‍ഹം മുതല്‍ 1,000 ദിര്‍ഹം വരെ ഫീസ് ഈടാക്കും. വാരാന്ത്യത്തില്‍, ആദ്യത്തെ ആറ് മണിക്കൂര്‍ സൗജന്യമായിരിക്കും. തുടര്‍ന്നുള്ള ഓരോ മണിക്കൂര്‍ അടിസ്ഥാനത്തില്‍ നിരക്ക് ഈടാക്കും.

ദുബായ് മാളില്‍ പാര്‍ക്കിങ്ങിന് ഈടാക്കുന്ന തുക വിശദമായി അറിയാം:

സാധാരണ പ്രവൃത്തിദിവസങ്ങളില്‍:

മണിക്കൂര്‍  നിരക്ക്
0-4                Free
4-5                Dh20
5-6                Dh60
6-7                Dh80
7-8                Dh100

> 8                Dh200
> 12              Dh500
> 24              Dh1,000

വാരാന്ത്യങ്ങളില്‍:

മണിക്കൂര്‍   നിരക്ക്
0-4                  Free
4-5                  Free
5-6                  Free
6-7                  Dh80
7-8                  Dh100

> 8                  Dh200
> 12                Dh  500
> 24                Dh1,000

2023 ഡിസംബറില്‍ മാളില്‍ പെയ്ഡ് പാര്‍ക്കിംഗ് ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. മാളില്‍ തടസ്സങ്ങളിലാത്തതും കാര്യക്ഷമവുമായ പാര്‍ക്കിംഗ് സേവനം ലഭ്യമാക്കുമെന്ന് സാലിക് വ്യക്തമാക്കി.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക- https://chat.whatsapp.com/HjWudfiquCl2sAKUSKgF78
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading