അബുദാബി: അബുദാബിയില്‍ നിന്ന് ഇന്ത്യയിലെ ജയ്പൂരിലേക്ക് ഇത്തിഹാദ് എയര്‍വേയ്സിന്റെ വിമാന സര്‍വീസുകള്‍ ആരംഭിച്ചു. ആഴ്ചയില്‍ നാല് നോണ്‍-സ്റ്റോപ്പ് സര്‍വീസുകളാണുള്ളത്. ഇത്തിഹാദിന്റെ എയര്‍ബസ് എ320 വിമാനങ്ങളാണ് ജയ്പൂരിലേക്ക് സര്‍വീസ് നടത്തുന്നത്.
ജയ്പൂരിലേക്ക് എയര്‍ലൈനിന്റെ പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഇത്തിഹാദ് എയര്‍വേയ്സിന്റെ സിഇഒ അന്റൊണാള്‍ഡോ നെവ്സ് പറഞ്ഞു. യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്താണ് സര്‍വീസ് ആരംംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജയ്പൂരിലേക്ക് കൂടി ഇത്തിഹാദ് സര്‍വീസ് ആരംഭിക്കുന്നതിലൂടെ ഇന്ത്യന്‍ പ്രവാസികളുടെ യാത്ര കൂടുതല്‍ എളുപ്പമാകും.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക- https://chat.whatsapp.com/HjWudfiquCl2sAKUSKgF78
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
