ചെന്നൈ – മുംബൈ ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി

IMG 20240619 WA0007

ചെന്നൈ: ചെന്നൈയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ചൊവ്വാഴ്ച രാത്രി ഷെഡ്യൂള്‍ ചെയ്ത വിമാനത്തിനാണ് ഭീഷണി വന്നത്. അതേസമയം വിമാനം മുംബൈ വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കിയതായി അധികൃതര്‍ അറിയിച്ചു. രാത്രി പത്തരയോടെയാണ് വിമാനം സുരക്ഷിതമായി ഇറക്കിയത്. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി വിമാനത്തില്‍ നിന്ന് ഇറക്കിയതായി ഇന്‍ഡിഗോ പ്രസ്താവനയില്‍ അറിയിച്ചു.

ചെന്നൈയില്‍ നിന്ന് മുംബൈയിലേക്ക് സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ 6 E 5149 വിമാനത്തിനാണ് ബോംബ് ഭീഷണിയുണ്ടായിരുന്നത്. മുംബൈയില്‍ ഇറങ്ങിയ വിമാനം ഉടന്‍ ഐസൊലേഷന്‍ ബേയിലേക്ക് കൊണ്ടുപോയി. എല്ലാ സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷം വിമാനം ടെര്‍മിനലില്‍ തിരികെ എത്തിച്ചാതയി എയര്‍ലൈന്‍സ് അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക- https://chat.whatsapp.com/HjWudfiquCl2sAKUSKgF78
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like