ദോഹ: ഖത്തറിലെ ഹമദ് വിമാനത്താവളത്തിലൂടെ ശരീരത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റിലായി. ഖത്തര്‍ ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകൡലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
സംശയത്തെ തുടര്‍ന്ന് അധികൃതര്‍ ബോഡി സ്‌കാനറിലൂടെ വ്യക്തിയെ കടത്തിവിട്ടു. സ്‌കാനറില്‍ ശരീരത്തിനുള്ളില്‍ മയക്കുമരുന്ന് വസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു . തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കുകയും ഇയാളുടെ കുടലില്‍ നിന്ന് 80 നിരോധിത മയക്കു മരുന്ന് ഗുളികകള്‍ കണ്ടെത്തുകയും ചെയ്തതായി അതോറിറ്റി അറിയിച്ചു. ഷാംബൂവും ഹെറോയിനും ഉള്‍പ്പെടെ 610 ഗ്രാം ഭാരമുള്ള അനധികൃത വസ്തുക്കളാണ് കണ്ടെത്തിയത്.
വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരെയും ലഗ്ഗേജുകളും പരിശോധിക്കുന്നതിനായി ആധുനിക സജ്ജീകരണങ്ങള്‍ ഖത്തര്‍ കസ്റ്റംസ് ഒരുക്കിയിട്ടുണ്ട്. സംശയാസ്പദമായ വസ്തുക്കള്‍ കണ്ടെത്തുന്നതിനുള്ള ട്രാക്കിംഗ് സംവിധാനങ്ങളുടെ കാര്യത്തില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഏറ്റവും നൂതനമായ വിമാനത്താവളങ്ങളില്‍ ഒന്നാണ്. ഈ ഉപകരണങ്ങളിലൂടെ നിരോധിത വസ്തുക്കള്‍ എത്ര സമര്‍ത്ഥമായി മറച്ചുവെച്ചാലും അവ കണ്ടെത്താന്‍ കഴിയും.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും വാട്‌സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യൂ
