ഈദ് അല്‍ അദ്ഹ 2024: ദുബായിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നേരത്തെ ലഭിക്കും

IMG 20240606 WA0031

ദുബായ്: ഈദ് അല്‍ അദ്ഹയോട് അനുബന്ധിച്ച് ദുബായിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളെ നേരത്തേ നല്‍കാന്‍ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. പെരുന്നാളില്‍ ജീവനക്കാര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

ഷെയ്ഖ് ഹംദാന്റെ നിര്‍ദേശപ്രകാരം ദുബായിലെ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് അവരുടെ ജൂണ്‍ മാസത്തെ ശമ്പളം ഈദ് അല്‍ അദ്ഹയുടെ സമയത്ത് തന്നെ ലഭിക്കും. ജൂണ്‍ 13 ന് ശമ്പളം നല്‍കണമെന്നാണ് ഉത്തരവ്.

അതേസമയം ചന്ദ്രപ്പിറവിയുടെ സമയത്തെ ആശ്രയിച്ച് യുഎഇ നിവാസികള്‍ക്ക് ഈദ് അല്‍ അദ്ഹയ്ക്ക് അഞ്ച് ദിവസം വരെ അവധി ലഭിക്കുമെന്നാണ് സൂചന

കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും വാട്‌സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യൂ

https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading