റിയാദ്: സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായി. ബലിപ്പെരുന്നാള്‍ (ഈദ് അല്‍ അദ്ഹ) ജൂണ്‍ 16ന്. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ദുല്‍ഹജ് 10, ജൂണ്‍ 16, ഞായറാഴ്ച ബലിപ്പെരുന്നാള്‍ ആഘോഷിക്കും. ഈ രാജ്യങ്ങളില്‍ ഇന്ന് ദുല്‍ഖഅദ് മാസം പൂര്‍ത്തിയാക്കി നാളെ ദുല്‍ഹജ് മാസം ആരംഭിക്കും. മാസപ്പിറവി കാണാത്തതിനാല്‍ ഒമാനില്‍ ജൂണ്‍ 17നായിരിക്കും ബലിപ്പെരുന്നാള്‍. ഒമാന്‍ മതകാര്യ മന്ത്രാലയം ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും വാട്‌സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യൂ
