ദോഹ: ഖത്തറിലെ സബാഹ് അല്‍ അഹമ്മദ് കോറിഡോര്‍ (ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്-സല്‍വ-അല്‍ വാബ്) റോഡ് നാളെ പൂര്‍ണമായി അടച്ചിടും. നാളെ, ജൂണ്‍ 7 ന് ഏഴ് മണിക്കൂര്‍ സമയം ഇടനാഴി പൂര്‍ണമായി അടച്ചിടുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
വെള്ളിയാഴ്ച ദിവസമായ നാളെ, പുലര്‍ച്ചെ 2 മുതല്‍ രാവിലെ 9 വരെയാണ് റോഡ് അടച്ചിടുക. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ സല്‍വ റോഡ്, അല്‍ വാബ് എന്നിവിടങ്ങളിലേക്കുള്ള സബാഹ് അല്‍ അഹമ്മദ് ഇടനാഴിയിലാണ് നാളെ പൂര്‍ണ്ണമായ ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. വാഹനമോടിക്കുന്നവര്‍ ദിശാസൂചനകള്‍ പാലിക്കണമെന്നും വേഗപരിധി പാലിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും വാട്‌സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യൂ
