ദോഹ: ഖത്തറിലെ ഈ മാസത്തെ (ജൂണ്‍) ഇന്ധന വില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു. പ്രീമിയം, സൂപ്പര്‍ ഗ്രേഡ് പെട്രോള്‍, ഡീസല്‍ എന്നിവയുടെ ഇന്ധനവില മാറ്റമില്ലാതെ തുടരും.
പ്രീമിയത്തിന്റെ വില ലിറ്ററിന് 1.95 റിയാല്‍ ആണ്, സൂപ്പര്‍ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2.10 റിയാലാണ് വില. അതേസമയം, ഡീസല്‍ ലിറ്ററിന് 2.05 റിയാല്‍ ഈടാക്കും.
കഴിഞ്ഞ കുറച്ച് മാസങ്ങളായി, രാജ്യത്ത് ഡീസല്‍, സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ വില മാറ്റമില്ലാതെ തുടരുകയാണ്, അതേസമയം പ്രീമിയം പെട്രോള്‍ വില ലിറ്ററിന് 2.05 ഖത്തര്‍ റിയാലിനും 1.90 ഖത്തര്‍ റിയാലിനും ഇടയിലാണ്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്ക് ചാനലിൽ ജോയിൻ ചെയ്യൂ
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
