ദോഹ: രാജ്യത്ത് വേനൽ ചൂട് കൂടുന്നതിനാൽ ഔട്ട്ഡോർ ജോലികൾക്ക് വിലക്കേർപ്പെടുത്തി. വേനൽ ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. പകൽ സമയത്ത് തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് നിരോധിച്ച് തൊഴിൽമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.
ജൂൺ ഒന്നു മുതൽ 2024 സെപ്റ്റംബർ 15 വരെയാണ് തുറസ്സായ സ്ഥലങ്ങളിലെ ജോലികൾക്ക് നിരോധനം. രാവിലെ 10 മണി മുതൽ ഉച്ചയ്ക്കുശേഷം 3 30 വരെ പുറത്തായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനാണ് വിലക്കേർപ്പെടുത്തിയത്. ഉചിതമായ വെനിലേഷൻ ഇല്ലാത്ത ഇടങ്ങളിലെ ജോലിക്കും നിരോധനം ഉണ്ട്.
