റിയാദ്: ഏഷ്യന്‍ പ്രവാസിയെ ലൈംഗികമായി ഉപദ്രവിച്ച നാല് അറബ് പൗരന്മാര്‍ക്ക് സൗദി കോടതി ജയില്‍ ശിക്ഷ വിധിച്ചു. രണ്ട് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവും 1,00,000 റിയാല്‍ പിഴയും വിധിച്ചു. മറ്റ് രണ്ട് പ്രതികള്‍ക്ക് ഒരു വര്‍ഷം തടവും ജയില്‍ ശിക്ഷയ്ക്ക് ശേഷം നാടുകടത്തലും വിധിച്ചു.
പബ്ലിക് പ്രോസിക്യൂഷന്റെ കീഴിലുള്ള പബ്ലിക് മൊറാലിറ്റി വിഭാഗം അന്വേഷണം പൂര്‍ത്തിയാക്കി അറബ് പൗരന്മാര്‍ക്കെതിരെ ലൈംഗികാതിക്രമ കുറ്റം ചുമത്തിയിരുന്നു. പബ്ലിക് പ്രോസിക്യൂഷന്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രത്യേക കോടതിയിലേക്ക് റഫര്‍ ചെയ്യുകയും വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അവര്‍ക്കെതിരെ വിധി പുറപ്പെടുവിക്കുകയുമായിരുന്നു. സ്ഥാപനത്തിലിരുന്ന് പ്രതി പ്രവാസിയെ ശല്യം ചെയ്യുകയും വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി.
പ്രതിയുടെ ചെലവില്‍ പ്രാദേശിക മാധ്യമങ്ങളില്‍ വിധി പ്രസിദ്ധീകരിക്കുന്നതിനും കോടതി ഉത്തരവിട്ടു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്ക് ചാനലിൽ ജോയിൻ ചെയ്യൂ
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
