കുവൈത്തിലെ കഞ്ചാവ് കേന്ദ്രത്തില്‍ റെയ്ഡ്; ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിവെയ്പ്പ്; ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

img 20240519 wa0025

കുവൈത്ത് സിറ്റി: കുവൈത്തിലെ മയക്കുമരുന്ന് കേന്ദ്രത്തില്‍ നടന്ന റെയ്ഡിനിടെ പ്രതികള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്തു. കബ്ദ പ്രദേശത്തായിരുന്നു സംഭവം. സ്ഥലത്തെ മയക്കുമരുന്ന് സംഭരണ ശാലയില്‍ പരിശോധന നടത്തുന്നതിനിടെ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു. സംഭവത്തില്‍ കസ്റ്റംസ് ഓഫീസറായ കുവൈത്തി പൗരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ പിടിയിലായി. ഒരു ഇന്ത്യക്കാരന്‍, രണ്ട് സിറിയന്‍ പ്രവാസികള്‍, രണ്ട് ബെഡൂണുകള്‍ എന്നിവരാണ് പിടിയിലായത്. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസുമായി സഹകരിച്ച് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ വകുപ്പാണ് പരിശോധന നടത്തിയത്.

പരിശോധനയില്‍ 27 കിലോഗ്രാം ഹാഷിഷ്, കഞ്ചാവ്, 200 സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍, 15 കിലോഗ്രാം സംശയാസ്പദമായ വസ്തുക്കള്‍, 34 കുപ്പി മദ്യം, ലൈസന്‍സില്ലാത്ത തോക്കുകളും വെടിക്കോപ്പുകളും എന്നിവ പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തുടര്‍ നിയമ നടപടികള്‍ക്കായി പ്രതികളെ പിടിച്ചെടുത്ത വസ്തുക്കള്‍ക്കൊപ്പം ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയതായും മന്ത്രാലയം വ്യക്തമാക്കി. അതേസമയം പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading