മസ്‌കത്ത്: ഒമാനിലെ സൗത്ത് അല്‍ ബത്തിനയില്‍ വെയര്‍ ഹൗസിന് തീപിടിച്ചു. ബര്‍ക്ക വിലായത്തിലെ വ്യവസായ മേഖലയിലെ വെയര്‍ഹൗസിനാണ് തീപിടിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
അഗ്നിശമനാ സേനാംഗങ്ങള്‍ വേഗത്തില്‍ തീ നിയന്ത്രണ വിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
