അസര്‍ബൈജാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു. ടെഹ്‌റാനില്‍ നിന്ന് 600 കിലോ മീറ്റര്‍ അകലെയാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. അസര്‍ബൈജാന്‍ അതിര്‍ത്തിക്ക് സമീപം ജോല്‍ഫ നഗരത്തിലാണ് അപകടമുണ്ടായത്. അതേസമയം മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ തിരിച്ചിറക്കിയതാണെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി വിശദീകരിച്ചു.
ഹെലികോപ്ടറിലുണ്ടായിരുന്നവരുമായി ആശയ വിനിമയം നടക്കുന്നുണ്ടെന്നും വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഇറാന്‍ വിദേശകാര്യ മന്ത്രിയടക്കം ഉന്നത ഉദ്യോഗസ്ഥരും ഹെലികോപ്റ്ററില്‍ ഒപ്പമുണ്ടായിരുന്നതായാണ് വിവരം.
