അവയവക്കടത്ത് സംഘത്തിലെ പ്രധാനി കൊച്ചിയില്‍ പിടിയിലായി

1000194196

കൊച്ചി: സംസ്ഥാനം കേന്ദ്രീകരിച്ച് നടക്കുന്ന അവയവക്കടത്ത് സംഘത്തിലെ പ്രധാനി കൊച്ചിയില്‍ പിടിയിലായി. തൃശ്ശൂര്‍ വലപ്പാട് സ്വദേശി സബിത്ത് നാസറാണ് പിടിയിലായത്. അവയവക്കച്ചവടത്തിനായി ആളുകളെ വിദേശത്തേക്ക് കൊണ്ടുപോയി തിരികെ വരുന്ന വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

ഇരകളെ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് വിദേശത്തേക്ക് കടത്തി, വൃക്ക കച്ചവടം നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍ എന്ന് പോലീസ് വ്യക്തമാക്കി. കേരളത്തില്‍ നിന്ന് കുവൈത്തിലേക്കും അവിടെ നിന്ന് ഇറാനിലേക്കുമാണ് ആളുകളെ കൊണ്ടുപോയിരുന്നത് എന്നാണ് വിവരം. അന്താരാഷ്ട്ര മാഫിയയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇയാളുമായി ബന്ധമുള്ളവര്‍ വരും ദിവസങ്ങളില്‍ അറസ്റ്റിലാകുമെന്നാണ് വിവരം.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading