മനാമ: ബഹ്‌റൈനിലെ സതേണ്‍ ഗവര്‍ണറേറ്റില്‍ ഗോഡൗണുകള്‍ക്ക് തീപിടിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടങ്ങിയ ഗോഡൗണുകള്‍ക്കാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. സിവില്‍ ഡിഫന്‍സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. 16 പേരെ സംഭവ സ്ഥലത്ത് നിന്ന് ഒഴിപ്പിക്കുകയും ചെയ്തു.
പുലര്‍ച്ചെ 2.38 നാണ് സിവില്‍ ഡിഫന്‍സിന് ഫോണ്‍ ലഭിച്ചത്. മിനുറ്റുകള്‍ക്കുള്ളില്‍ തീ നിയന്ത്രണവിധേയമാക്കിയതിനാല്‍ മറ്റ് സ്ഥലങ്ങളിലേക്ക് തീ പടരുന്നത് ഒഴിവാക്കാന്‍ സാധിച്ചു. സ്ഥലത്ത് ശീതീകരണ പ്രവര്‍ത്തനങ്ങളും നടത്തി.
