ഹജ്ജ് സീസണ്‍; സൗദിയില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ വ്യാജ പരസ്യം നല്‍കിയ മൂന്ന് പേര്‍ അറസ്റ്റില്‍

img 20240513 wa0028

മക്ക: സൗദിയില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ വ്യാജ പരസ്യം നല്‍കി ഹജ്ജ് തീര്‍ത്ഥാടകരെ കബളിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. മക്ക മേഖലാ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മിന, മുസ്ദലിഫ, അറഫാത്ത് എന്നീ പുണ്യസ്ഥലങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് താമസസൗകര്യവും യാത്രാസൗകര്യം വാഗ്ദാനം ചെയ്ത് പരസ്യം ചെയ്തതിനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായും തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മക്ക പൊലീസ് അറിയിച്ചു. അതേസമയം അറസ്റ്റിലായവരുടെ പൗരത്വം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തീര്‍ത്ഥാടകരുടെ ഹജ്ജ് നിര്‍വ്വഹണം സുഗമമാക്കുക ലക്ഷ്യമിട്ടാണ് നടപടി.

ഹജ്ജ് ഇ-ബ്രേസ്ലെറ്റുകള്‍ വില്‍ക്കുക, തീര്‍ത്ഥാടകര്‍ക്ക് ബലിമൃഗങ്ങളെ ലഭ്യമാക്കുക, അവയുടെ മാംസം വിതരണം ചെയ്യുക തുടങ്ങിയ വാഗ്ദാനങ്ങളുമായി സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പ്രചിരിക്കുന്ന വ്യാജ പരസ്യങ്ങളോട് പ്രതികരിക്കരുതെന്നും സൗദി പൗരന്മാരോടും പ്രവാസികളോടും പൊതു സുരക്ഷ വകുപ്പ് ആവശ്യപ്പെട്ടു. തട്ടിപ്പുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading