റിയാദ്: ഹജ്ജ് നിര്‍വഹിക്കുന്ന തീര്‍ത്ഥാടകരെ എളുപ്പത്തില്‍ തിരിച്ചറിയുന്നതിനായി സൗദി ഹജ്ജ് -ഉംറ മന്ത്രാലയം നുസുക് കാര്‍ഡ് പുറത്തിറക്കി. തീർത്ഥാടകരുടെ വിവരങ്ങൾ അടങ്ങിയ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ആണിത്
കാർഡിന്റെ ആദ്യ പതിപ്പ് ഇന്തോനേഷ്യന്‍ ഹജ്ജ് മന്ത്രി യാഖൂത്ത് ഖലീല്‍ ഖോമാസിന് നൽകി നുസുക് കാര്‍ഡിന്റെ ഔദ്യോഗിക ഉദ്ഘാടനം സൗദി ഹജ്ജ് – ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ നിര്‍വ്വഹിച്ചു. പുണ്യസ്ഥലങ്ങളിലേക്കുള്ള തീര്‍ത്ഥാടകരുടെ സഞ്ചാരത്തിനും പ്രവേശനത്തിനും നുസുക് കാര്‍ഡ് നിര്‍ബന്ധമാണ്. കാര്‍ഡിന്റെ ഡിജിറ്റല്‍ കോപ്പി നുസുക്, തവക്കല്‍നാ ആപ്പുകളില്‍ ലഭ്യമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
