ദോഹ : ഖത്തറിൽ പത്താമത് സെന്‍യാര്‍ ഫെസ്റ്റിവൽ നാളെ ആരംഭിക്കും. നാളെ, രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന ഫെസ്റ്റിവലിൽ 75 ടീമുകള്‍ പങ്കെടുക്കും. ടീമുകൾ ഓള്‍ഡ് ദോഹ തുറമുഖത്ത് നിന്ന് സീലൈനിലെ അല്‍ ബന്ദിറിലേക്ക് നാളെ യാത്ര നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു. രാജ്യത്തിന്റെ സമുദ്ര പൈതൃക പരിപാടികളില്‍ ഒന്നാണ് സെന്‍യാര്‍ ഫെസ്റ്റിവൽ.
മെയ് നാല് വരെ മത്സരങ്ങള്‍ നടക്കുന്ന മത്സരത്തില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് ഒരു മില്യണ്‍ ഖത്തര്‍ റിയാലാണ് സമ്മാനം. രണ്ടാം സ്ഥാനത്തിന് 5,00,000, മൂന്നാം സ്ഥാനത്തിന് 3,00,000 ഖത്തര്‍ റിയാലും സമ്മാനമായി ലഭിക്കും. ഏപ്രില്‍ 30 മുതല്‍ ആരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്ന ഫെസ്റ്റിവല്‍ പ്രതികൂല കാലവസ്ഥയെ തുടര്‍ന്ന് മെയ് 2 ലേക്ക് മാറ്റുകയായിരുന്നു
