ദുബായ് മെട്രോയുടെ ഇന്നത്തെ പ്രവർത്തന സമയം നീട്ടി

screenshot 20240501 1721487e2

ദുബായ് : ദുബായ് മെട്രോയുടെ ഇന്നത്തെ  പ്രവര്‍ത്തന സമയം നീട്ടിയിതായി ദുബായ് ആര്‍ടിഎ അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ 5 മണി വരെയാണ് സർവീസ് നീട്ടിയത്.  ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് സര്‍വീസ് നീട്ടിയത്. സാമൂഹ്യ മാധ്യമമായ എക്സിലൂടെയാണ് ദുബായ് ആർടിഎ ഇക്കാര്യം അറിയിച്ചത്.

സെന്റര്‍ പോയിന്റ് മെട്രോ സ്‌റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനിന് പരിമിതമായ സ്റ്റേഷനുകളില്‍ മാത്രമേ സ്റ്റോപ്പുകള്‍ ഉണ്ടായിരിക്കുവെന്നും യാത്രയ്ക്ക് മുമ്പ് നോള്‍ കാര്‍ഡില്‍ മിനിമം ബാലന്‍സ് ഉറപ്പാക്കണമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading