ഖത്തറിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ഇനി മുതൽ ഇലക്ട്രിക് ബസുകൾ സർവീസ് നടത്തും 

screenshot 20240501 1713237e2

ദോഹ : ഖത്തറില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ  ഇലക്ട്രിക് ബസുകള്‍ പുറത്തിറക്കി. ദോഹയില്‍ നടക്കുന്ന ഓട്ടണോമസ് ഇ-മൊബിലിറ്റി ഫോറത്തില്‍, ഗതാഗത മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തിയും, വിദ്യാഭ്യാസ മന്ത്രി ബുഥൈന ബിന്‍ത് അലി അല്‍ ജാബര്‍ അല്‍ നുഐമിയും ചേര്‍ന്ന് ഇലക്ട്രിക് സ്‌കൂള്‍ ബസുകളുടെ ആദ്യഘട്ട ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ യാത്ര കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി അത്യാധുനിക സാങ്കേതിക വിദ്യകളോടെ സ്‌കൂള്‍ ബസുകള്‍ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

രാജ്യത്തെ പൊതുഗതാഗത സംവിധാനത്തിൽ ഇലക്ട്രിക് ബസുകളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമായിട്ടാണ് നടപടി. ഇലക്ട്രിക് ബസുകളുടെ ഉപയോഗം കൂട്ടി വാഹനങ്ങൾ നിന്നുള്ള കാർബൺ ബർഗമനം കുറയ്ക്കുകയാണ് ലക്ഷ്യം.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading