ഏകീകൃത ജി സി സി വ്യാവസായിക നിയന്ത്രണ നിയമത്തിന് ഖത്തർ മന്ത്രിസഭ അംഗീകാരം നൽകി 

screenshot 20240405 0054087e2 3

ദോഹ : ജിസിസി രാജ്യങ്ങള്‍ക്കുള്ള ഏകീകൃത വ്യാവസായിക നിയന്ത്രണ നിയമത്തിന്റെ കരട് നിയമത്തിന് ഖത്തര്‍ മന്ത്രിസഭ യോഗം അംഗീകാരം നല്‍കി. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ അധ്യക്ഷതയില്‍ അമീരി ദിവാനില്‍  ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് കരട് നിയമത്തിന് അംഗീകാരം ലഭിച്ചത്.

മന്ത്രിസഭ അംഗീകരിച്ച കരട് നിയമം ശൂറാ കൗണ്‍സിലിന് റഫര്‍ ചെയ്തതായി യോഗത്തിന് ശേഷം, നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഇബ്രാഹിം ബിന്‍ അലി അല്‍ മോഹന്‍നാദി വ്യക്തമാക്കി. രാജ്യം വിടുന്ന മെക്കാനിക്കല്‍ വാഹനങ്ങളുടെ എക്‌സിറ്റ് പെര്‍മിറ്റിനുള്ള നിയമങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച ആഭ്യന്തര മന്ത്രിയുടെ കരട് തീരുമാനത്തിനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading