ദുബായിലെ പെരിയര്‍ ഫ്രഞ്ച് വാട്ടര്‍ സുരക്ഷിതമെന്ന് മുനിസിപ്പാലിറ്റി

img 20240429 wa0030

ദുബായ്: ദുബായിലെ പെരിയര്‍ (perrier)ഫ്രഞ്ച് വാട്ടര്‍ ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമെന്ന് ദുബായ് മുനിസിപ്പാലിറ്റി സ്ഥിരീകരിച്ചു.
പെരിയര്‍ വെള്ളങ്ങളില്‍ ‘മലം'(ളമലരമഹ) ബാക്ടീരിയകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2 ദശലക്ഷം കുപ്പികള്‍ നശിപ്പിച്ചുവെന്ന ഫ്രാന്‍സിലെ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അതോറിറ്റി പ്രസ്താവനയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ദുബായ് മാര്‍ക്കറ്റിലെ എല്ലാ പെരിയര്‍ ഫ്രഞ്ച് ജല ഉല്‍പന്നങ്ങളുടെയും സുരക്ഷ ഉറപ്പാക്കിയതായും ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ഇറക്കുമതി ചെയ്യുന്ന എല്ലാ ഭക്ഷ്യ ഉല്‍പന്നങ്ങളും വിതരണ ശൃംഖലയിലൂടെ നിയന്ത്രണത്തിന് വിധേയമാണെന്നും രാജ്യം നിയന്ത്രിക്കുന്ന സുരക്ഷാ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും സോഷ്യല്‍ മീഡിയയിലൂടെ അതോറിറ്റി ഉപഭോക്താക്കള്‍ക്ക് ഉറപ്പ് നല്‍കി.

അബുദാബിയിലെ പെരിയര്‍ ജല ഉല്‍പന്നങ്ങളെക്കുറിച്ചുള്ള വ്യാജവര്‍ത്തകള്‍ നേരത്തെ അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) നിരസിച്ചിരുന്നു. എമിറേറ്റിലെ ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമല്ലാത്തതും അനാരോഗ്യകരവുമായ ഉല്‍പ്പന്നങ്ങള്‍ രാജ്യത്തെ വിപണികളില്‍ എത്തുന്നത് തടയാന്‍ ആവശ്യമായ എല്ലാ നടപടികളും നടപടിക്രമങ്ങളും സ്വീകരിക്കുന്നുണ്ടെന്നും അതോറിറ്റി എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കി.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading