ഛത്തീസ്ഗഢില്‍ വാഹനാപകടം; എട്ട് പേര്‍ മരിച്ചു

img 20240331 wa0047

ഛത്തീസ്ഗഢ്: ഛത്തീസ്ഗഡില്‍ ചരക്ക് വാഹനവും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ മരിച്ചു. അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളുള്‍പ്പടെയുള്ളവരാണ് മരിച്ചത്. അപകടത്തില്‍ 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഭൂരി നിഷാദ് (50), നീര സാഹു (55), ഗീത സാഹു (60), അഗ്‌നിയ സാഹു (60), ഖുശ്ബു സാഹു (39), മധു സാഹു (5), റികേഷ് നിഷാദ് (6), ട്വിങ്കിള്‍ നിഷാദ് (6) എന്നിവരാണ് കൊല്ലപ്പെട്ടത്.

കുടുംബ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. റോഡരില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലേക്ക് ചരക്ക് വാഹനം ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading