റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇ-ഗേറ്റുകള്‍ സ്ഥാപിച്ചു

img 20240403 wa0047

റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇ- ഗേറ്റുകള്‍ സ്ഥാപിച്ചു. സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ടിന്റഎ നേതൃത്വത്തില്‍ കഴിഞ്ഞദിവസം മുതല്‍ ഇ-ഗേറ്റ് സേവനം ആരംഭിച്ചു. രാജ്യത്തെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും വാഗ്ദാനം ചെയ്യുന്ന യാത്രാ നടപടിക്രമങ്ങള്‍ വികസിപ്പിക്കുന്നതിനും കാര്യക്ഷമവും സ്മാര്‍ട്ടുമായ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കിക്കൊണ്ട് പാസ്പോര്‍ട്ട് സേവനങ്ങളുടെ ഗുണനിലവാരം ഏകീകരിക്കുന്നതിനാണ് ഇ-ഗേറ്റുകള്‍ സ്ഥാപിക്കുന്നതെന്ന് സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തുടനീളമുള്ള ആദ്യത്തെ പാസ്പോര്‍ട്ട് സെല്‍ഫ് ചെക്ക്-ഇന്‍ സേവനമെന്ന് റിയാദ് വിമാനത്താവളത്തില്‍ ആരംഭിച്ചത്. 

വിമാനത്താവളത്തിലെ അന്താരാഷ്ട്ര ഡിപ്പാര്‍ച്ചര്‍ ഹാളുകളായ 3, 4 എന്നിവിടങ്ങളിലാണ് ഇ-ഗേറ്റുകള്‍ അവതരിപ്പിച്ചത്. പുതിയ സര്‍വീസ് സൗദി വ്യോമയാന മേഖലയുടെ വളര്‍ച്ചയുടെ സാക്ഷ്യമാണെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ മേധാവി അബ്ദുല്‍ അസീസ് അല്‍ ദുവൈലെജ് പറഞ്ഞു. 2030ഓടെ വിമാനയാത്രക്കാരുടെ എണ്ണം പ്രതിവര്‍ഷം 330 ദശലക്ഷമായി ഉയര്‍ത്തുന്നതിനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading