റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി നാസര്‍ നെച്ചോണത്താണ് മരിച്ചത്. അല്‍ഹസയില്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞാണ് അപകടമുണ്ടായത്. അല്‍ കോബാറില്‍ നിന്ന് അല്‍ ഹസയിലേക്കുള്ള യാത്രക്കിടെ കാറിന്റെ ടയര്‍ പൊട്ടി മറിയുകയായിരുന്നു.
അപകടത്തില്‍ കാറിലുണ്ടായിരുന്ന രണ്ട് മലയാളികള്‍ക്കും പരിക്കേറ്റു. മൃതദേഹം അല്‍ഹസ കിംഗ് ഫഹദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കെഎംസിസിയുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
