ദോഹ: ഖത്തറില്‍ ഈദുല്‍ ഫിത്തറിനോട് അനുബന്ധിച്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഒന്‍പത് ദിവസം അവധി പ്രഖ്യാപിച്ചു. ജീവനക്കാര്‍ക്ക് ഏപ്രില്‍ 7, ഞായറാഴ്ച മുതല്‍ ഏപ്രില്‍ 15 തിങ്കളാഴ്ച വരെ അവധി പ്രഖ്യാപിച്ച് അമീരി ദിവാന്‍ ഉത്തരവിട്ടു. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് അവധി ബാധകമാണ്. അതേസമയം ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്, ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ അവധി സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പ്രഖ്യാപിക്കും.
ഖത്തറില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
