വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; ബംഗളുരുവില്‍ യുവതിയെ നടുറോഡിൽ കുത്തിക്കൊന്നു

img 20240403 wa0055

ബംഗളുരു: ബംഗളുരുവില്‍ വിവാഹഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയെ യുവാവ് നടുറോഡിലിട്ട് കുത്തിക്കൊന്നു. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ ഫരീദ ബാത്തൂണാണ് കൊല്ലപ്പെട്ടത്. ജയനഗര്‍ സ്വദേശിയായ ഗിരീഷാണ് കൊലപ്പെടുത്തിയത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴങ്ങുകയായിരുന്നു.

നിരവധി തവണ യുവതിയെ കത്തി കൊണ്ട് കുത്തിയെന്നാണ് വിവരം. പ്രതി ക്യാബ് ഡ്രൈവറാണ്. ജോലിക്കായി മാര്‍ച്ച് 26നാണ് യുവതി തന്റെ പെണ്‍കുട്ടികളോടൊപ്പം പശ്ചിമബംഗാളില്‍ നിന്ന് ബംഗളുരുവില്‍ എത്തിയത്. ഇരുവരും തമ്മില്‍ സൗഹൃദമുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. 

You May Also Like

  • ആശാ ഭോസ്‌ലെയ്ക്ക് വിട

  • അപകടകാരി; രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും

  • ഗള്‍ഫിലെ SSLC, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading